തിരുവനന്തപുരം: പി. റഹിം രചിച്ച 'ഹൈക്കോടതി ബെഞ്ചും തിരുവനന്തപുരവും' എന്ന പുസ്തകത്തിന്റെ പ്രകാശനം ബാർ അസോസിയേഷൻ ഹാളിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.പി. ജയചന്ദ്രൻ നിർവഹിച്ചു. നിയുക്ത ബാർ അസോസിയേഷൻ പ്രസിഡന്റ് എസ്.എസ്. ബാലു ആനയറ പുസ്തകം ഏറ്റുവാങ്ങി. ക്രിമിനൽ കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് എൽ. രമേശ് ബാബു അദ്ധ്യക്ഷനായി. കോവളം സി. സുരേഷ് ചന്ദ്രകുമാർ, രാജീവ് ചാരാച്ചിറ, വള്ളക്കടവ് ജി.മുരളീധരൻ, പ്രദീപ് രാധാകൃഷ്ണൻ, സെബാസ്റ്റ്യൻ സൈമൺ, ആർ.കെ. രാജേശ്വരി, എസ്. അഹമ്മദ് കബീർ മെഹ്‌റാജ്, അലക്സ് ബാബു ബംഗ്ലാവിൽ തുടങ്ങിയവർ സംസാരിച്ചു.