muslim

ആര്യനാട്:പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആര്യനാട് സംയുക്ത മഹല്ല് മുസ്ലിം ഐക്യവേദി പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു.കുളപ്പട നിന്ന് ആരംഭിച്ച റാലി ആര്യനാട് സമാപിച്ചു. തുടർന്ന് ആര്യനാട് ജംഗ്ഷനിൽ നടന്ന സംഗമം സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.എസ്.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.ചെയർമാൻ മാഹീൻ കുളപ്പട അദ്ധ്യക്ഷത വഹിച്ചു.ഉസ്താദ് പനവൂർ നവാസ് മന്നാനി, ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ജയമോഹനൻ,ഐക്യവേദി രക്ഷാധികാരികളായ മൗലവി ഷാഫി റഷാദി, എം.കെ.മസ്ഉൗദ് ബാഖവി,മുഹമ്മദ് റാഫി മൗലവി,വൈസ് ചെയർമാൻ നിസാം അസ്ഹരി കാഞ്ഞിരംമൂട്, ജനറൽ കൺവീനർ അബ്ദുൽ കരീം മൗലവി,ട്രഷറർ എം.അഷ്റഫ്,ജവാദ് പള്ളിവേട്ട,ഷെഫീക്ക് എന്നിവർ സംസാരിച്ചു.