പോത്തൻകോട്: സത്യത്തിന്റെയും ധർമ്മത്തിന്റെയും മാർഗത്തിൽ സഞ്ചരിക്കുന്ന സായിഗ്രാമം, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് വഴിവിളക്കായി മാറുന്നുവെന്ന് മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. മാനവസേവ തന്നെയാണ് മാധവസേവ എന്ന സത്യസായി ബാബയുടെ ദർശനങ്ങൾ പ്രാവർത്തികമാക്കുന്നതിലൂടെ സായിഗ്രാമം കേരളത്തിനാകെ മാതൃകയായി മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സായി ബാബയുടെ 94-ാം ജന്മദിന വാർഷികത്തോടനുബന്ധിച്ച് 108 ദിവസം നീണ്ടു നിന്ന ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയർപേഴ്സൺ ജസ്റ്റിസ് ലക്ഷ്മികുട്ടി അമ്മയുടെ അദ്ധ്യക്ഷതയിൽ എം.എൽ.എ മാരായ ഒ. രാജഗോപാൽ, വി.ഡി. സതീശൻ, ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ പ്രദീപ് കുമാർ, ട്രസ്റ്റ് എക്സി. ഡയക്ടർ കെ.എൻ. ആനന്ദകുമാർ, കെ. ഗോപകുമാരൻ നായർ, പള്ളിപ്പുറം ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, കുറിച്ചിത്താനം ജയകുമാർ,
ഡോ. ഗായത്രി സുബ്രമണ്യൻ, പെരിനാട് സദാനന്ദൻ പിള്ള, ഡോ. രവീന്ദ്രൻ, വൈക്കം വേണുഗോപാലൻ, നീലകണ്ഠൻ, സോപാന സംഗീത കലാകാരൻ ഹരി ഗോവിന്ദൻ, വിഷ്ണു ഭക്തൻ തുടങ്ങിയവരെ ആദരിച്ചു. ട്രസ്റ്റ് ഭാരവാഹികളായ ഡോ.എം. സുഭദ്രാ നായർ, മുട്ടത്തറ വിജയകുമാർ, ശ്രീകാന്ത് പി. കൃഷ്ണൻ, ഇളമ്പ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ക്യാപ്‌ഷൻ: സായിബാബയുടെ 94-ാം ജന്മദിന വാർഷികത്തോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു.