തിരുവനന്തപുരം : ജനുവരി 19ന് സംസ്ഥാനത്തുടനീളം പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി നടത്തും. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകും.
അംഗനവാടികൾ, സ്‌കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ബസ് സ്റ്രാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ , വിമാനത്താവളങ്ങൾ, ബോട്ട് ജെട്ടികൾ തുടങ്ങിയ സ്ഥലങ്ങളിൽ ബൂത്തുകൾ സ്ഥാപിച്ച് രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെ തുള്ളിമരുന്ന് വിതരണം ചെയ്യും.
2011ന് ശേഷം രാജ്യത്ത് രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ , അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പോളിയോ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനാലാണ്. മുൻകരുതലായി ഇമ്മ്യൂണൈസേഷൻ നടത്തുന്നത്.
2000ൽ മലപ്പുറത്താണ് കേരളത്തിൽ അവസാനമായി പോളിയോ റിപ്പോർട്ട് ചെയ്തത്. 2014ൽ ലോകാരോഗ്യസംഘടന ഇന്ത്യ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചിരുന്നു.