കോട്ടയം : സി.എസ്. ഐ മദ്ധ്യകേരള മഹായിടവകയിൽ സീനിയർ കാറ്റക്കിസ്റ്റും സോഷ്യോ ഇക്കണോമിക് ഡവലപ്പ്‌മെന്റ് സർവീസ് (എസ്.ഇ. ഡി.എസ്) ഡയറക്ടറുമായിരുന്ന ടി. ജെ. പീറ്റർ (75) നിര്യാതനായി. സി.എസ്.ഐ മദ്ധ്യകേരള മഹായിടവക സഭ പ്രവർത്തക അസോസിയേഷൻ പ്രസിഡന്റ്, പാസ്റ്ററൽ ബോർഡ് അംഗം, കേരള കൗൺസിൽ ഒഫ് ചർച്ചസ്സ് നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാർ, കുറിച്ചി, അങ്ങാടിക്കൽ, മീനടം, ഇടയാറ്റുപാടം, ടി.വി. പുരം, തലയാഴം, ആനന്ദപ്പള്ളി, കുമരകം, കോതവിരുത്തി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം നാളെ വൈകിട്ട് 3 മുതൽ കോട്ടയം പാക്കിലുള്ള എസ്. ഇ. ഡി.എസ് സെന്ററിലും ചൊവ്വാഴ്ച രാവിലെ 9 മുതൽ തിരുവല്ല നെടുമ്പുറം സെന്റ്. തോമസ് സി.എസ്.ഐ പള്ളിയിലും പൊതുദർശനത്തിന് ശേഷം 11 ന് സംസ്കരിക്കും. തിരുവല്ല വളഞ്ഞവട്ടം ചാരുനിൽക്കുമ്പറമ്പിൽ മേരി പീറ്റർ ആണ് ഭാര്യ. എബി പീറ്റർ (ബേക്കർ മെമോറിയൽ ഗേൾസ് സ്‌കൂൾ കോട്ടയം), സിബി ജോൺ പീറ്റർ (വർഷാ ട്രാവൽസ്), ഷിബി പീറ്റർ (നാഷണൽ കൗൺസിൽ ഒഫ് ചർച്ചസ്, ന്യൂഡൽഹി) എന്നിവരാണ് മക്കൾ. മരുമക്കൾ: ആശാ എബി, ഭൗഷക് സി.എൽ.(ബി.എച്ച്.ഹയർ സെക്കൻഡറി സ്‌കൂൾ, മാവേലിക്കര), ഡോ. ഷിനുമോൾ ടി.സി. (ഹിസ് ലോപ് കോളേജ്, നാഗ്പൂർ)