വർക്കല: കെടാവിത്തുവിള ഗുരുമന്ദിരത്തിന്റെ 39-ാമത് വാർഷികം ഇന്ന് രാവിലെ 7.30ന് സ്വാമി ഋതംഭരാനന്ദയുടെ നേതൃത്വത്തിൽ വിശേഷാൽപൂജ, 11.30ന് അന്നദാനം, വൈകുന്നേരം 6.30ന് ദീപാരാധന, വിളക്ക് സമൂഹപ്രാർത്ഥന എന്നിവയോടെ നടക്കും. 30 വൈകുന്നേരം 3ന് തീർത്ഥാടന പദയാത്രകൾക്ക് സ്വീകരണം നൽകും.