വർക്കല: എസ്എൻഡിപി യോഗം ശിവഗിരി യൂണിയന്റെ തീർത്ഥാടന പദയാത്ര 30ന് രാവിലെ 7ന് കിളിമാനൂർ ചെങ്കിക്കുന്ന് മാടൻനടയിൽ നിന്നാരംഭിക്കും.ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ,സെക്രട്ടറി അജി എസ്.ആർ.എം,യൂണിയൻ നേതാക്കളായ ജി.ശിവകുമാർ,എം.രാജീവൻ തുടങ്ങിയവർ നേതൃത്വം നൽകും.കിളിമാനൂർ മേഖലാ കോ-ഓർഡിനേറ്രർ അനീഷ് കിളിമാനൂരാണ് ജാഥാ ക്യാപ്റ്റൻ.കല്ലമ്പലം, മാവിൻമൂട്,ചേന്നൻകോട്,ചെമ്മരുതി, വടശ്ശേരിക്കോണം ശാഖകളിൽ നിന്നുളള പദയാത്ര കെടാവിത്തുവിള ഗുരുമന്ദിരത്തിൽ വച്ച് യൂണിയൻ പദയാത്രയിൽ ലയിക്കും.വൈകിട്ട് 5ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളി ഉദ്ഘാടനം നിർവ്വഹിക്കും. ശാഖകളിൽ നിന്നുളള പദയാത്രകൾ വൈകിട്ട് 4ന് ഗുരുമന്ദിരത്തിൽ എത്തണമെന്ന് യൂണിയൻ സെക്രട്ടറി അറിയിച്ചു.രണ്ടായിരത്തോളം പേർ പങ്കെടുക്കുന്ന പദയാത്രയ്ക്ക് അയന്തി ശാഖയുടെയും പൗരാവലിയുടെയും നേതൃത്വത്തിൽ സ്വീകരണം നൽകും. 87 മുത്തുക്കുടകളുടെ അകമ്പടിയോടെയാണ് കെടാവിത്തുവിളയിൽ നിന്നും പദയാത്ര ശിവഗിരിയിലേക്ക് നീങ്ങുന്നത്. ഔദ്യോഗിക പദയാത്രയുടെ ക്യാപ്റ്റൻ കല്ലമ്പലം നകുലനാണ്. ശിവഗിരിയിൽ യോഗത്തിന്റെ അന്നദാന പവിലിയനു മുമ്പിൽ സെക്രട്ടറി വെളളാപ്പളളി നടേശൻ പദയാത്രയെ സ്വീകരിക്കും.