പാറശാല: ശബരിമലയിൽ സമാധാനം നിലനിറുത്തണം എന്ന് ആവശ്യപ്പെട്ട് ദീർഘദൂര ഓട്ടക്കാരൻ ധനുവച്ചപുരം സ്വദേശി ബാഹുലേയനും സുഹൃത്ത് മുക്കോല സ്വദേശി വിനുവും ധനുവച്ചപുരത്ത് നിന്നും ശബരിമല സന്നിധാനം വരെ ഓടിയെത്തി ദർശനം നടത്തി. കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വൈ.ലേഖയാണ് ഓട്ട യജ്ഞത്തിന് പച്ചക്കൊടി കാട്ടിയത്. ലിംക ബുക്ക് ഒഫ് വേൾഡ് റെക്കോർഡ്‌സ് ജേതാവ് കൂടിയായ ബാഹുലേയൻ ധനുവച്ചപുരം മുതൽ സന്നിധാനം വരെയുള്ള 210 കിലോമീറ്റർ ദൂരം രണ്ട് ദിവസം കൊണ്ടാണ് ഓടിയെത്തിയത്.
വിവിധ ദേശീയ, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ബാഹുലേയൻ ഇപ്പോൾ കൊല്ലം സ്പോർട്സ് ക്ലബ്ബിലെ ജീവനക്കാരനാണ്. സഹയാത്രികനായ വിനു ഫെഡറൽ ബാങ്ക് ജീവനക്കാരനുമാണ്.