തിരുവനന്തപുരം :എസ്.എൻ.ഡി.പി യോഗം കരകുളം ശാഖയിലെ ചതയപൂജ 31ന് വൈകിട്ട് 5.30ന് ആറാംകല്ല് സ്വപ്ന ബിൽഡിംഗിലെ വിമൽകുമാറിന്റെ വക സംഭാവനയായി നടത്തും.ശാഖ പൂജാരി വൈക്കം ഉദയരാജന്റെ കാർമ്മികത്വത്തിൽ പൂജ,സമൂഹപ്രാർത്ഥന,പ്രസാദവിതരണം എന്നിവ നടക്കും.എല്ലാ ശ്രീനാരായണ ഗുരുഭക്തരും പങ്കെടുക്കണമെന്ന് സെക്രട്ടറി എസ്.എൽ.ഗിരീഷ് ബാബു അഭ്യർത്ഥിച്ചു.