fish

തിരുവനന്തപുരം: കേരളത്തിലെ അലങ്കാരമത്സ്യ കർഷക കൂട്ടായ്മയായ കേരള ബെറ്റാ ബ്രീഡേർസിന്റെ നേതൃത്വത്തിൽ ശംഖുംമുഖത്ത് അലങ്കാര മത്സ്യപ്രദർശനം ആരംഭിച്ചു. അലങ്കാര മത്സ്യവിപണിയിൽ വളരെയധികം പ്രചാരഅമുള്ള ഫൈറ്റർ മത്സ്യങ്ങളുടെ പ്രദർശനവും വിപണനവുമാണ് സുനാമി ഹാളിൽ നടക്കുന്നത്. രണ്ടായിരത്തിൽപരം ഫൈറ്റർ മത്സ്യങ്ങളാണ് പ്രദർശനത്തിനുള്ളത്. ഇതോടനുബന്ധിച്ചു കർഷകർക്ക് പലവിധത്തിലുള്ള ഫൈറ്റർ മത്സ്യങ്ങളുടെ പ്രജനനത്തിനു ആവശ്യമായ ശേഖരവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. പ്രദർശനം ഇന്ന് സമാപിക്കും.