തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് കുടുംബശ്രീ തൊഴിലാളികൾക്കായി 'തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ, കുടുംബ നിർവഹണം, ആരോഗ്യ പരിപാലനം" എന്നീ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിക്കും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 30ന് രാവിലെ പത്തിന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പ്യാ ഹാളിൽ മന്ത്രി കടകംപള്ളി സരേന്ദ്രൻ നിർവഹിക്കും. കിലെ ചെയർമാൻ വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും.