മലയിൻകീഴ്: തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.ഊരൂട്ടമ്പലം വേലിക്കോട് പോങ്ങുവിള വീട്ടിൽ തങ്കപ്പന്റെ ഭാര്യ സുമതി(60)യാണ് മരിച്ചത്.മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഗോവിന്ദമംഗലം വാർഡിൽ സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ ഭൂവികസന പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുന്നതിനിടെ സുമതി കുഴഞ്ഞ് വീഴുകയായിരുന്നു.ഉടനെ മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മക്കൾ: ഷാജി,ഷൈജുകുമാർ,ശ്രീജ.മരുമക്കൾ: സജിത,ജോസ്,നിഷ.മരണാനന്തരച്ചടങ്ങുകൾ ബുധനാഴ്ച രാവിലെ 10 ന്.
(ഫോട്ടോ അടിക്കുറിപ്പ്..തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ച സുമതി(60)