പാറശാല: ക്രിസ്‌മസ് പ്രമാണിച്ച് കാരകോട് ക്ഷീരോത്പാദക സഹകരണ സംഘത്തിലെ കർഷകർക്കുള്ള എട്ട് ശതമാനം നിരക്കിലുള്ള ഇൻസെന്റീവ് വിതരണം മിൽമ ചെയർമാൻ കല്ലട രമേശ് ഉദ്ഘാടനം ചെയ്‌തു. സംഘം പ്രസിഡന്റും തിരുവനന്തപുരം മേഖല യൂണിയൻ ഭരണ സമിതി അംഗവുമായ എസ്. അയ്യപ്പൻ നായർ അദ്ധ്യക്ഷത വഹിച്ചു. ക്ഷീരകർഷക സെമിനാർ പാറശാല ക്ഷീര വികസന ഓഫീസർ ബി. ശശികല ഉദ്‌ഘാടനം ചെയ്‌തു. മേഖല യൂണിയൻ ഭരണ സമിതി അംഗങ്ങളായ ടി. സുശീല, എസ്. ഷീജ, തിരുവനന്തപുരം ഡയറി മാനേജർ (പി. ആൻഡ് ഐ) ഡോ. ജോവർ സി.ഡി ലൂവിസ്, അസിസ്റ്റന്റ് മാനേജർ (പി.ആൻഡ് ഐ) ഡോ. ശ്രീജിത്, എ.എം.പി.ഒ എസ്. സലീം, സൂപ്പർവൈസർ എ.എസ്. അനില, സംഘം ഭരണ സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു. കെ. ശ്രീകുമാരൻ നായർ സ്വാഗതവും സെക്രട്ടറി പ്രീതി എം. നന്ദിയും പറഞ്ഞു.