തിരുവനന്തപുരം : തലയ്ക്കോട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഷഷ്ഠിപൂജയോടനുബന്ധിച്ച് ജനുവരി 1ന് പതിവ് പൂജകൾക്കു പുറമേ 5.30ന് മഹാഗണപതി ഹോമം, 8ന് മൃത്യുഞ്ജയഹോമം, 9ന് ഷഷ്ഠിവ്രതപൂജ, 10ന് മഹാസുദർശന ഹോമം, സുകൃതഹോമം, പുണ്യാഹ കലശാഭിഷേകം, മംഗളപൂജ എന്നിവയും രാവിലെ 7 മുതൽ കേരള വേദതാന്ത്രിക ജ്യോതിഷ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ
സ്‌കന്ദ പുരാണ പാരായണവും നടക്കും. പഠന കേന്ദ്രം ഡയറക്ടർ മുല്ലൂർ കെ. ശശിധരൻ മുഖ്യകാർമ്മികത്വം വഹിക്കും. വിശദവിവരങ്ങൾക്ക് 9495556638.