03

ശ്രീകാര്യം : മോദി - അമിത്ഷാ കൂട്ടുകെട്ട് ഇന്ത്യൻ ഭരണഘടനയെ തകർക്കുമെന്ന് എം.കെ. മുനീർ പറഞ്ഞു. പൗരത്വഭേദഗതി ബില്ലിനെതിരെ ശ്രീകാര്യത്ത് സംഘടിപ്പിച്ച മഹാപ്രതിരോധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകരാഷ്ട്രങ്ങളുടെ ഇടയിൽ നമ്മുടെ രാഷ്ട്രനേതാക്കൾ നേടിയെടുത്ത കാഴ്ചപാടുകൾ അന്യമാകുന്ന ദിനങ്ങൾ വിദൂരമല്ലെന്നും അത്തരം പ്രവണതകളെ തടയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീകാര്യം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഇ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ജി.എസ്. പ്രദീപ്, എ. സമ്പത്ത്, എം. വിൻസന്റ് എം.എൽ.എ, ടി. ശരത്ചന്ദ്രപ്രസാദ്, ഫാ. തിയോഡോഷ്യസ് ഡിക്രൂസ്, ആലംകോട് സുരേന്ദ്രൻ, ബാലുശേരി, ഉവൈസ് അമാനി, ജാബിർ മന്നാനി ചുള്ളാളം തുടങ്ങിയവർ സംസാരിച്ചു. മുസ്ലിം ജമാഅത്തുകളുടെ കോഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിരോധ റാലി ചാവടിമുക്ക് ജഗ്ഷനിൽ നിന്ന് പ്രകടനമായിട്ടാണ് ശ്രീകാര്യം ജംഗ്‌ഷനിലെ സമ്മേളനവേദിൽ എത്തിച്ചേർന്നത്.

ക്യാപ്‌ഷൻ: പൗരത്വഭേദഗതി ബില്ലിനെതിരെ ശ്രീകാര്യത്ത് സംഘടിപ്പിച്ച മഹാപ്രതിരോധ റാലി എം. കെ. മുനീർ ഉദ്ഘാടനം ചെയ്യുന്നു