തിരുവനന്തപുരം: ഉപരാഷ്ട്രപതിയുടെ കേരള സന്ദർശനത്തനോടനുബന്ധിച്ച് നഗരത്തിൽ നാളെ (30) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ എം.ആർ.അജിത് കുമാർ അറിയിച്ചു. നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 11 വരെ എയർപോർട്ട്, ശംഖുംമുഖം, ആൾസെയിന്റ്സ്, ചാക്ക, കഴക്കൂട്ടം, വെട്ടുറോഡ് വരെയുള്ള റോഡിലും ഉച്ചയ്ക്ക് 2.30 മുതൽ വൈകിട്ട് 6വരെ വെട്ടുറോഡ്, കഴക്കൂട്ടം, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്‌ക്വയർ, രക്തസാക്ഷി മണ്ഡപം, ആർ.ആർ ലാമ്പ്, മ്യൂസിയം, വെള്ളയമ്പലം, രാജ്ഭവൻ വരയുള്ള റോഡിലും നിയന്ത്രണമുണ്ടാകും. ഉച്ചയ്ക്ക് 3 മുതൽ 6 വരെ മണ്ണന്തല, നാലാഞ്ചിറ, പരുത്തിപ്പാറ, കേശവദാസപുരം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ഗതാഗത, പാർക്കിംഗ് നിയന്ത്രണങ്ങൾ ഉണ്ടാവും.
വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന സ്ഥലങ്ങൾ
• എം. സി റോഡിൽ നിന്ന് സിറ്റിയിലേക്ക് വരുന്ന വാഹനങ്ങൾ മണ്ണന്തല ഭാഗത്ത് നിന്ന് തിരിഞ്ഞ് മുക്കോല - പേരൂർക്കട വഴി പോകണം
•കിഴക്കേകോട്ട/തമ്പാനൂർ ഭാഗങ്ങളിൽ നിന്ന് മണ്ണന്തല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കേശവദാസപുരം നിന്ന് തിരിഞ്ഞ് ഉള്ളൂർ ശ്രീകാര്യം വഴി പോകണം
നോ പാർക്കിംഗ് സ്ഥലങ്ങൾ
•ശംഖുംമുഖം - ചാക്ക ജംഗ്ഷൻ - പേട്ട - മ്യൂസിയം- രാജ്ഭവൻ വരെയുള്ള റോഡ്
•ശംഖുംമുഖം - ചാക്ക ജംഗ്ഷൻ – കുഴിവിള കഴക്കൂട്ടം - വെട്ടുറോഡ് വരെയുള്ള റോഡ്
•കേശവദാസപുരം –പരുത്തിപ്പാറ - നാലാഞ്ചിറ - മണ്ണന്തല വരയുള്ള റോഡ്
•എം.ജി കോളേജിന് ചുറ്റുമുള്ള റോഡ്
പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവറോ ക്ളീനറോ ഉണ്ടായിരിക്കണം. വാഹനങ്ങൾ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളിൽ ഉത്തരവാദിത്തപ്പെട്ടയാളുടെ ഫോൺ നമ്പർ വ്യക്തമായി കാണുന്ന രീതിയിൽ വാഹനത്തിൽ പ്രദർശിപ്പിക്കണം. വിവരങ്ങൾക്ക്: 0471-2558731, 0471-2558732.