നിലമാമൂട് : കൈവൻകാല അംബേദ്കർ കലാ കായിക
സാംസ്കാരിക വേദിയുടെ 23-ാംവാർഷികവും സ്മൃതി 2019 സാംസ്കാരിക സമ്മേളനവും ആരംഭിച്ചു. ഇന്ന് രാവിലെ 11 മുതൽ വിവിധയിനം കലാകായിക സാഹിത്യമത്സരങ്ങൾ. വൈകിട്ട് 3 മുതൽ കലാമത്സരങ്ങൾ, 9 മുതൽ കലാവിരുന്ന്. തിങ്കളാഴ്ച വൈകിട്ട് 5ന് നടക്കുന്ന സാംസ്കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് അരുണിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ചെയർപേഴ്സൺ ഡോ. ഗീതാ രാജശേഖരൻ ഉദ്ഘാടനം ചെയ്യും.യുവകവി എൻ.എസ്. സുമേഷുകൃഷ്ണൻ, മുൻ സഹകരണ ഒാംബുഡ്സ്മാൻ അഡ്വ. എ. മോഹൻദാസ്, ബിജു ബി. നായർ തുടങ്ങിയവർ പ്രസംഗിക്കും. രാത്രി 9ന് ഫ്ളയിംഗ് ഷാഡോയുടെ ലാസ്റ്റ് നൈറ്റ്.