നിലമാമൂട് : ഹോളിക്രോസും നിലമാമൂട് സി.എസ്.ഐ സഭയിലെ സംഘടനകളുടെ വാർഷികം ഇന്നു രാവിലെ നടക്കുന്ന ആരാധനയോടൊപ്പം നടത്തുന്നു. ജസ്റ്റിൻ സത്യദാസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കുമരകം ജസ്റ്റിൻ രാജ് മുഖ്യാതിഥി ആയിരിക്കും. വൈകിട്ട് സംഘടനകളുടെ ടാലന്റ് നൈറ്റ് ഉണ്ടായിരിക്കും. രാത്രി 10 മുതൽ 12. 30 വരെ പുതുവർഷ ആരാധനയും തിരുവത്താഴവും ഉണ്ടായിരിക്കും. ജനുവരി 2 മുതൽ 5 വരെ വൈകിട്ട് 7 മുതൽ തെക്കൻ തിരുവിതാംകൂറിന്റെ നേതൃത്വത്തിലുള്ള കൺവെൻഷൻ യോഗങ്ങളും ഉണ്ടായിരിക്കും.