നിലമാമൂട് : കണ്ടംതിട്ട മാതാമലയുടെ 37-ാമത്
തീർത്ഥാടനത്തിന്റെയും 2-ാമത് ബൈബിൾ കൺവെൻഷന്റെയും കൊടിയേറ്റ് വികാരി സാജൻ ആന്റണി നിർവഹിച്ചു. ഉണ്ടൻകോട് ഫാ. എം.കെ. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ച തീർത്ഥാടന ആരംഭ പൊതുസമ്മേളനം ബി.ഷാജി ഉദ്ഘാടനം ചെയ്തു. ഫാ. എം.കെ. ക്രിസ്തുദാസിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിയും നടന്നു.
മാതാമല ബൈബിൾ കൺവെൻഷൻ ത്രേസ്യാപുരം വികാരി യേശുദാസൻ ഉദ്ഘാടനം ചെയ്തു. കൺവെൻഷൻ തിങ്കളാഴ്ച സമാപിക്കും.
ഇന്ന് വൈകിട്ട് 5ന് ജപമാല, ദിവ്യബലി. തിങ്കളാഴ്ച വൈകിട്ട് ഫാ. ജസ്റ്റിൻ നീലത്തറയുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി. ചൊവ്വാഴ്ച വൈകിട്ട്ദിവ്യകാരുണ്യ ആരാധന, രാത്രി പുതുവത്സര സമൂഹദിവ്യബലി, നെയ്യാറ്റിൻകര രൂപതാ ജനറൽ മോൺ. ജി. ക്രിസ്തുദാസിന്റെ മുഖ്യകാർമ്മികത്വത്തിൽ ഫാ. സാജൻ ആന്റണി നിർവഹിക്കും. തുടർന്ന് കൊടിയിറക്ക്, ആകാശവിസ്മയം, സ്നേഹവിരുന്ന്.