s-s-l-c-bach-othuchernnap

കല്ലമ്പലം: പകൽക്കുറി ഗവ.എച്ച്.എസ്.എസ് 1995 - ലെ എസ്.എസ്.എൽ.സി ബാച്ചിന്റെ കൂട്ടായ്മയും ക്രിസ്മസ് ആഘോഷവും വിവിധ പരിപാടികളോടെ പൂയപ്പള്ളി ജഹോഷ് ഗാർഡനിൽ നടന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്ന് എഴുപതോളം ബാല്യകാല സുഹൃത്തുക്കൾ പങ്കെടുത്തു. തുടർന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മദ്ദള മത്സരത്തിൽ എച്ച്.എസ്.എസ് വിഭാഗം എ ഗ്രേഡ് നേടിയ ശബരിയെയും, എച്ച്. എസ് വിഭാഗം എ ഗ്രേഡ് നേടിയ സൂരജിനെയും, 2018 ലെ യുവജനോത്സവത്തിലെ ലളിത ഗാന മത്സരത്തിൽ എ ഗ്രേഡ് നേടിയ ഗൗരി നന്ദനയെയും അനുമോദിച്ചു.