കല്ലമ്പലം: തട്ടത്തുമല ഗവ.എച്ച്.എസ്.എസിലെ പൂർവ വിദ്യാർത്ഥി സംഘടനായ പ്രോഗ്രസീവ് അസോസിയേഷൻ ഒഫ് സ്റ്റുഡന്റ് സപ്പോർട്ടീവ് (പാസ്റ്റ്) ഏർപ്പെടുത്തിയ പ്രഥമ ലീഡർ ഒഫ് ലോക്കൽ ഡെവലപ്മെന്റ് പുരസ്കാരം തട്ടത്തുമല ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലാലി അഡ്വ. ബി. സത്യൻ എം.എൽ.എയ്ക്ക് നൽകി.
തട്ടത്തുമലയിൽ കർമ്മപദ്ധതികൾ രൂപീകരിച്ച് ധ്രുതഗതിയിൽ നടപ്പാക്കുമെന്നും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ സഹായങ്ങളും പിന്തുണയും തട്ടത്തുമലയുടെ വികസന പുരോഗതിക്ക് ആക്കം കൂട്ടുമെന്നും ബി. സത്യൻ നന്ദി പ്രസംഗത്തിൽ പറഞ്ഞു. പി.ടി.എ പ്രസിഡന്റ് എസ്. യഹിയ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റ് പ്രസിഡന്റ് ജി. ജയകുമാർ സ്വാഗതവും, സംഘാടക സമിതി ചെയർമാൻ. ഹരീഷ് നന്ദി പറഞ്ഞു. കെ.എം.ലൈബ്രറി സെക്രട്ടറിയും സി.പി.എം കിളിമാനൂർ ഏര്യാ സെക്രട്ടറിയുമായ അഡ്വ.എസ്.ജയചന്ദ്രൻ പുരസ്കാര പ്രഖ്യാപനം നടത്തി. സ്കൂളിന്റെ പുരസ്കാരം വൈസ് പ്രിൻസിപ്പൽ എൻ.എസ്. ലക്കിയും പ്രവാസി കൂട്ടായ്മയായ തപസ്സിന്റെ പുരസ്കാരം പി.പി. ബാബുവും സമർപ്പിച്ചു. തട്ടത്തുമലയുടെ വികസന മാസ്റ്റർ പ്ലാൻ പാസ്റ്റ് സെക്രട്ടറി കെ.ജി. ബിജു അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി.ആർ. രാജീവ്, സി.പി.എം നേതാവ് ബി. ജയതിലകൻ നായർ, വല്ലൂർ രാജീവ് (ജനതാദൾ ) ഇ.എ. സജിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബുക്കുട്ടൻ, വാർഡ് മെമ്പർമാരായ ജി.എൽ. അജീഷ്, എസ്. ഷാജുമോൾ, എം. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.