ബാലരാമപുരം: തലയൽ സ്വരസന്ധ്യ കലാവേദി രണ്ടാം വാർഷികവും കുടുംബസംഗമവും സ്വരസന്ധ്യപ്രതിഭ-സാഹിത്യ പുരസ്കാര സമർപ്പണവും നാളെ വൈകിട്ട് 6ന് നടക്കും.ഡോ.എ.എം ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്വരസന്ധ്യ ചെയർമാൻ സാഹിത്യകാരൻ തലയൽ മനോഹരൻ നായർ അദ്ധ്യക്ഷത വഹിക്കും.പ്രമുഖ മാനേജ്മെന്റ് വിദഗ് ദൻ ഡോ.ജി.രാജേന്ദ്രൻപിള്ള പുസ്തക പരിചയം നടത്തും.വെഞ്ഞാറമൂട് നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ മല്ലികാ വേണുഗോപാൽ,​മാളോട്ട് ഭദ്രകാളി ക്ഷേത്രം സെക്രട്ടറി എ.രവീന്ദ്രൻ നായർ,​ ബി.ആർ.സി അദ്ധ്യാപക പരിശീലകൻ എ.ഐ മൻസൂർ,​പാറക്കുഴി പ്രോഗ്രസീല് ലൈബ്രറി പ്രസിഡന്റ് തലയൽ ഗോപിനാഥൻ എന്നിവർ സംസാരിക്കും.സ്വരസന്ധ്യ ജനറൽ കൺവീനർ തലയൽ ആർ.പി.ഗോപകുമാർ സ്വാഗതവും സുനി ടീച്ചർ നന്ദിയും പറയും.അഷ്ടമി എസ്. ഈശ്വരപ്രാർത്ഥന ചൊല്ലും.