തിരുവനന്തപുരം: ഗൗരീശപട്ടം റസിഡന്റ്സ് അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ നാളെ വൈകിട്ട് 6ന് ഗൗരീശപട്ടം കൊട്ടറ ലെയിനിൽ വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.മേയർ കെ.ശ്രീകുമാർ,​വി.എം.സുധീരൻ,​പിരപ്പൻകോട് മുരളി, തുടങ്ങിയവർ പങ്കെടുക്കും.രാത്രി 10ന് കടമ്മനിട്ട വാസുദേവൻ പിള്ളയുടെ നേതൃത്വത്തിൽ പടയണി അരങ്ങേറും.തുടർന്ന് ഗാനമേള. 12 മണിക്ക് പുതുവർഷത്തെ വരവേറ്റു കൊണ്ട് വരവേൽപ് 2020 നടക്കും.