ബാലരാമപുരം: പൗരത്വനിയമഭേദഗതിയും പുന:സംഘടനയും എന്ന വിഷയത്തിൽ പുരോഗന കലാസാഹിത്യ സമിതി ബാലരാമപുരത്ത് സംഘടിപ്പിച്ച സെമിനാർ ഡോ.എം.എ സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. ബാലരാമപുരം കബീർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം നേമം ഏര്യാ സെക്രട്ടറി പാറിക്കുഴി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി,വി.മോഹനൻഷ എം.ബാബുജാൻ, ഫ്രെഡറിക് ഷാജി,എസ്.രജിത് കുമാർ,എസ്.സുദർശനൻ എന്നിവർ സംസാരിച്ചു.