തിരുവനന്തപുരം:ആൾ കേരള ഗൾഫ് റിട്ടേണീസ് ആൻഡ് പ്രവാസി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിനാഘോഷം ജനുവരി 9ന് രാവിലെ 10ന് തൈക്കാട് റസ്റ്റ് ഹൗസിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.മേയർ വി.കെ ശ്രീകുമാർ,ഒ.രാജഗോപാൽ എം.എൽ.എ,മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി,ഡോ.ബി.എസ് ബാലചന്ദ്രൻ,വള്ളക്കടവ് ജുമാഅത്ത് പ്രസിഡന്റ് സൈഫുദ്ദീൻ ഹാജി,ചാരുപാറ രവി,കൊയിക്കര ബാബു,എസ്.കെ ആചാരി,കെ.എ ബാഹുലേയൻ,ഷൈലജ പുഞ്ചക്കരി തുടങ്ങിയവർ പങ്കെടുക്കും.