ബാലരാമപുരം: മാദ്ധ്യമപ്രവർത്തകരുടെ ട്രേഡ് യൂണിയൻ സംഘടനയായ കെ.ആർ.എം.യു (കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ )​ ജില്ലാകമ്മിറ്റി പുനസംഘടിച്ചു.ജില്ലാ പ്രസിഡന്റായി മുഹമ്മദ് റഫീക്ക്,ജനറൽ സെക്രട്ടറിയായി ഷെരിഫ് എം.ജോർജ്,​ഖജാൻജിയായി അനിൽ സംസ്കാര,വൈസ് പ്രസിഡന്റുമാരായി കൃഷ്ണകുമാർ,ചന്ദ്രകുമാർ,ജോയിന്റ് സെക്രട്ടറിമാരായി നിഖിൽ പ്രദീപ്,ഷിജി,അബൂബക്കർ എന്നിവരെയും മീഡിയ കോർഡിനേറ്ററായി അജു.കെ.മധുവിനെയും തിരഞ്ഞെടുത്തു.എട്ടംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അടങ്ങുന്നതാണ് പുതിയ ജില്ലാകമ്മിറ്റി.സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേംചന്ദ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി വി.സെയ്ദ്,​സംസ്ഥാന മീഡിയ കമ്മിറ്റി കൺവീനർ ഡി.ടി.രാഗീഷ് രാജ എന്നിവരുടെ മേൽനോട്ടത്തിലാണ് ജില്ലാഭാരവാഹികളെ തിരഞ്ഞെടുത്തത്.