വക്കം :പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വക്കത്ത് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു. വക്കം മൗലവി ജഗ്ഷനിൽ റാലി സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വേണുജി അദ്ധ്യക്ഷത വഹിച്ചു.ഷൈലജ ബീഗം, വക്കം സുകുമാരൻ, വക്കം ഗോപിനാഥ്, ന്യൂട്ടൺ അക്ബർ, ബി. നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. വക്കം ഖാദറിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് റാലി ആരംഭിച്ചത്. ഐ.എൻ.എ ഹീറോ വക്കം ഖാദറിന്റെയും വക്കം മൗലവിയുടെയും ഈ തലമുറയിലെ അംഗങ്ങൾ റാലിയിൽ പങ്കെടുത്തു.