തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച മണക്കാട് പോസ്റ്റ്ഓഫീസ് മാർച്ച് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദ്, ജയൻ, സജ്ജാദ്, ചീഫ് ഇമാം അബൂബക്കർ അൽഖാസിമി, ജമാഅത്ത് പ്രസിഡന്റ് എം. അബ്ദുൾ ഖാദർ ഹാജി, ജനറൽ സെക്രട്ടറി എം. അലൻ നസീർ തുടങ്ങിയവർ സംസാരിച്ചു.