ബാലരാമപുരം: കോഴോട് കാരുണ്യ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ നാലാം വാർഷികാഘോഷം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കോട്ടുകാൽക്കോണം കാരുണ്യ ജംഗ്ഷനിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയുടെ ഉദ്ഘാടനം ബാലരാമപുരം സി.ഐ ജി.ബിനു നിർവഹിച്ചു.പ്രസിഡന്റ് എം.കെ.രഘു അദ്ധ്യക്ഷത വഹിച്ചു.അസോസിയേഷന്റെ 2020 കലണ്ടർ പ്രകാശനം റൂഫസ് ഡാനിയേൽ നിർവഹിച്ചു.വാർഡ് മെമ്പർ നിർമ്മലറാണി,ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽ,ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്,അസോസിയേഷൻ സെക്രട്ടറി ബിന്ദുലാൽ ചിറമേൽ,അന്തിയൂർ ബാങ്ക് പ്രസിഡന്റ് എസ്.സുരേഷ് കുമാർ,ഡോ.ജിം ഗോപാലകൃഷ്ണൻ,ബാലരാമപുരം എസ്.ഐ വിനോദ് കുമാർ,തൂലികാ ഡയറക്ടർ വേണുഗോപാലൻ നായർ,പി.ആർ.ഒ എ.വി.സജീവ്,ആർ.ബാഹുലേയൻ എന്നിവർ സംസാരിച്ചു.സുഗന്ധി എസ്.സ്വാഗതവും ബിജുലാൽ ടി.എസ് നന്ദിയും പറഞ്ഞു.