വെഞ്ഞാറമൂട് : പൗരത്വ ഭേദഗതി ബില്ലിൽ വെഞ്ഞാറമൂട്ടിൽ പ്രതിഷേധ കടൽ തീർത്ത് സംയുക്ത ജമാഅത്തു റാലിയും പൊതു സമ്മേളനവും നടന്നു. വെഞ്ഞാറമൂട് യു. പി സ്കൂളിനുസമീപം നിന്നാരംഭിച്ച പ്രതിഷേധ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. വെഞ്ഞാറമൂട് ടൗൺ ചുറ്റിയെത്തിയ റാലി ടൗൺ ജുമാ മസ്ജിദ് അങ്കണത്തിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം അടൂർ പ്രകാശ് എം .പി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എ.എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഡി .കെ മുരളി എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്. കുറുപ്പ്, വി.എം. ഫത്തഹുദീൻ റഷാദി, കടയ്ക്കൽ ജുനൈദ്, ടൗൺ മസ്ജിദ് ഇമാം നാസറുദീൻ മന്നാനി, സി.പി.എം ഏരിയ സെക്രട്ടറി കെ. മീരാസാഹിബ്, സി.പി.ഐ എൽ.സി സെക്രട്ടറി ആർ.എസ്. ജയൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജി. പുരുഷോത്തമൻ, കെ .വി .വി .ഇ .എസ് യൂണിറ്റ് പ്രസിഡന്റ് കെ. ബാബു, ഐ.എസ്.എഫ് സംസ്ഥാന കോഓർഡിനേറ്റർ മഹീൻ തേവരുപാറ, എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് നാസർ മൗലവി പണയം, എസ്.എൻ.ഡി.പി യോഗം ശാഖ പ്രസിഡന്റ് പി. രത്നാകരൻ, വെഞ്ഞാറമൂട് ജമാഅത്ത് പ്രസിഡന്റു നീർച്ചാലിൽ ബഷീർ, മാണിക്കൽ ജമാഅത്ത് പ്രസിഡന്റ് കുറ്റിമൂട് അഷ്‌റഫ്, പെരുമല ജമാഅത്ത് സെക്രട്ടറി ഈ അബ്ദുൽ അസീസ്, പുല്ലമ്പാറ ജമാഅത്ത് പ്രസിഡന്റ് താജ് ആരുടിയിൽ, ആനച്ചാൽ ജമാഅത്ത് അംഗം ജെ. എസ്. ജഹാംഗീർ, മുഹമ്മദ് ശിഫ, അബ്ദുൽ അസീസ്, അബ്ദുൽ സലാം, അബ്ദുൽ വാഹിദ് ഷാജി, സൈനുലാബ്ദീൻ, യാസീൻ മന്നാനി, അബ്ദുൽ കരീം, മുഹമ്മദ് ഷാഫി, അബ്ദുൽ മജീദ് എന്നിവർ പങ്കെടുത്തു. നാസിമുദീൻ അൽ ഹാദി ഖിറാഅത്തും നാസറുദീൻ മന്നാനി സ്വാഗതവും നിസാറുദീൻ ബാഖവി പ്രതിജ്ഞയും നൽകി.