v

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം മാമ്പള്ളി - നെടുങ്ങണ്ട മത്സ്യ സംഘം ഹാളിൽ നടന്നു. പൊതുയോഗം മുൻ പഞ്ചായത്ത് പ്രസിഡന്റ് സി. പയസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രന്റെ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജി. ഗീതാഭായി വാർഷിക റിപ്പോർട്ടും വരവു ചിലവു കണക്കുകളും അവതരിപ്പിച്ചു. മുൻ ബോർഡ് മെമ്പർ കെ. ബാബു, ബോർഡ് മെമ്പർമാരായ ലിജാ ബോസ്, ശ്രീബുദ്ധൻ, സാംബശിവൻ, കുമാരി തങ്കം, സി.ഡി.എസ് ചെയർപേഴ്സൻ ജോസഫിൻ മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു. ബോർഡ് മെമ്പർമാരായ. ആർ. ജറാൾഡ് സ്വാഗതവും ശ്യാമ പ്രകാശ് നന്ദിയും പറഞ്ഞു.