തിരുവനന്തപുരം: ശ്രീനാരായണ മതാതീത ആത്മീയകേന്ദ്രവും തോന്നയ്ക്കൽ കുമാരനാശാൻ സംരക്ഷണ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത'യുടെ ശതാബ്ദി ആഘോഷം ഇന്ന് രാവിലെ 10ന് തോന്നയ്ക്കലിൽ സ്വാമി സൂക്ഷ്മാനന്ദ ഉദ്ഘാടനം ചെയ്യും.
ശിവഗിരി തീർത്ഥാടകർക്ക് അന്നദാന വിതരണത്തിന്റെ ഉദ്ഘാടനം കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ കെ. പ്രസന്നകുമാർ നിർവഹിക്കും അയിലം ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും . ആശാൻ കവിതകളെ ആസ്പദമാക്കി ആലപ്പി രമണൻ പ്രഭാഷണം നടത്തും. 11ന് ശിവഗിരി തീർത്ഥാടന സമ്മേളനം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. കുമാരനാശാൻ സംരക്ഷണ സമിതി പ്രസിഡന്റ് ബാബു സുശ്രുതൻ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ജീവകാരുണ്യ പഞ്ചകം പുരസ്കാരം ഡോ.ബി.സീരപാണിക്ക് സമ്മാനിക്കും. ശ്രീനാരായണ മതാതീത ആത്മീയകേന്ദ്രം ചെയർമാൻ കെ.എസ് ജ്യോതി, കരിക്കകം ബാലചന്ദ്രൻ, സംഘാടകസമിതി ചെയർമാൻ ഡി.വിജയൻ തുടങ്ങിയവർ സംസാരിക്കും. ജനറൽ സെക്രട്ടറി വാവറഅമ്പലം സുരേന്ദ്രൻ സ്വാഗതവും വിമലാ ഷൺമുഖൻ നന്ദിയും പറയും.