കടയ്ക്കാവൂർ: അഞ്ചുതെങ്ങ് കേട്ടുപുര സുനാമി പുനരധിവാസ കോളനിയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചു. മാസങ്ങളായി ഇത് കത്താതായിട്ട്. തീരദേശ വികസന കോർപറേഷനാണ് ഈ വിളക്ക് സ്ഥാപിച്ചത്. അഞ്ചു വർഷം ഗ്യാരന്റിയുണ്ട്. സിഡ്കോയാണ് ഇതിന്റെ കരാറുകാർ. സൈൻലാബ് എന്നൊരു കമ്പനിയാണ് സിഡ്കോയ്ക്ക് വേണ്ടി ലൈറ്റ് സ്ഥാപിച്ചത്. ആദ്യമൊക്കെ കൃത്യമായി അറ്റകുറ്റപ്പണികൾ ചെയ്തിരുന്നു.
ഇപ്പോൾ പല തവണ വിളിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഗ്യാരന്റി ടൈമിൽ വേറെയാർക്കും ഇപെടാൻ പറ്റില്ല. അടിയന്തരമായി തീരദേശ കോർപറേഷൻ ഇടപ്പെട്ട് ഹൈമാസ്റ്റ് ലൈറ്റ് കത്തിക്കാനുള്ള നടപടി സ്വീകരിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.