വെള്ളറട:ചാമവിള തിരുകുടുംബ ദൈവാലയത്തിലെ ഇടവക തിരുനാൾ ആഘോഷങ്ങൾ ഇന്ന് തുടങ്ങി ജനുവരി അഞ്ചിന് സമാപിക്കും.തിരുനാൾ ദിവസങ്ങളിൽ വൈകിട്ട് 4.30ന് ബൈബിൾ പാരായണം.അഞ്ചിന് ജപമാല, ലിത്തീനിയ,5.30ന് ദിവ്യബലി,ജീവിത നവീകരണ ധ്യാനം എന്നിവ നടക്കും.ജനുവരി 5ന് വൈകിട്ട് 5.30ന് തിരുനാൾ ദിവ്യബലി തുടർന്ന് പാലിയോട് വരെ തിരുസ്വരൂപ പ്രദക്ഷിണം.കൊടിയിറക്കിന് ശേഷം സ്നേഹ വിരുന്നോടെ സമാപിക്കും.