വെള്ളറട: കത്തിപ്പാറ ക്ഷീരോത്പാദക സഹകരണ സംഘത്തിന് ക്ഷീരവികസന വകുപ്പിന്റെ സഹകരണത്തോടെ നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ജനുവരി 2ന് നടക്കും. വൈകിട്ട് 4ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം നിർവഹിക്കും. ബ്ളോക്ക് പഞ്ചായത്ത് പ്രസി‌ഡന്റ് പി. സുജാതകുമാരി മുഖ്യപ്രഭാഷണം നടത്തും. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശ്രീകുമാർ മുതിർന്ന ക്ഷീരകർഷകരെ ആദരിക്കും. ഗ്രാമപഞ്ചായത്ത് പ്രസി‌ഡന്റ് എം. ശോഭകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. വിചിത്ര, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ സംസാരിക്കും. സംഘം സെക്രട്ടറി ലില്ലി പുഷ്പം സ്വാഗതവും പ്രസിഡന്റ് സി. ബേബി നന്ദിയും പറയും.