ആറ്റിങ്ങൽ: പല വർണത്തിലുള്ള ഹൽവ കാണുമ്പോൾ തന്നെ നാവിൽ വെള്ളം നിറയും. കേരളകൗമുദി ഡിസംബർ ഫെസ്റ്റിൽ കൊതിയന്മാരുടെ ആകർഷണ കേന്ദ്രമായി മാറിയിരിക്കുകയാണ് കേഴിക്കോടൻ ഹൽവാ സ്റ്റാൾ. ഓരോ ടേസ്റ്റിലുള്ള ഹൽവയും രുചിച്ചു നോക്കിയശേഷം വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ കരിക്ക് ഉപയോഗിച്ച് നിർമ്മിച്ച ഹൽവയാണ് ഏറെ പ്രിയങ്കരമായി മാറിയിരിക്കുന്നത്. കൂടാതെ പൈനാപ്പിൾ, ഈത്തപ്പഴം, ബദാം, ഡ്രൈ ഫ്രൂട്സ്, പിസ്ത, അറേബ്യൻ ബ്രാക്ക്, ഓറഞ്ച് എന്നിവകൊണ്ട് നിർമ്മിച്ച ഹൽവയും ഇവിടെ ഉണ്ട്. മധുര പ്രേമികളായ കുട്ടികൾ ഈ പവലിയനിൽ കറങ്ങി നടന്ന് ഹൽവാ രുചിക്കുന്നതും രസകരമായ കാഴ്ചയായകുയാണ്. എല്ലാ ഐറ്റം ഹൽവയും അടങ്ങിയ ഫാമിലി പാക്കറ്റും ഇവിടെ ലഭ്യാമാണ്.