ആറ്റിങ്ങൽ: ഒറ്റമൂലിയുമായി സെൽവരാജ് മൂപ്പൻ മേളയിലെ ശ്രദ്ധാ കേന്ദ്രമാകുന്നു. മുന്നു തലമുറകളായി കാട്ടു ചികിത്സാവിധി പ്രകാരം രാജ കുടുംബാംഗങ്ങളുടെ മാറാരോഗം ചികിത്സിച്ച് ഭേദമാക്കിയവരിലെ ഇപ്പോഴത്തെ കണ്ണിയാണ് സെൽവരാജ്. വനാന്തരത്തിൽ നിന്നു മരുന്നു ശേഖരിച്ചാണ് ഈ മൂപ്പനും മരുന്നുണ്ടാക്കുന്നത്. ആസ്മ, അലർജി, ശ്വാസംമുട്ടൽ, സോറിയാസിസ്, ഇസ്നോഫീലിയ, ഉദര സംബന്ധമായ രോഗങ്ങൾ എന്നിവ പൂർണമായും ഭോദമാക്കുന്ന ഒറ്റമൂലിയാണ് എളുവികഷായചൂർണം, എല്ലു തേയ്മാനം, സന്ധിവേദന, പൊട്ടൽ, ഒടിവ്, ചതവ്, അസ്ഥിക്കുത്തൽ, നീർവീക്കം എന്നിവയ്ക്കുള്ള എളുവി ഓയിൽ, ഞരമ്പുവേദന, ഞരമ്പുകൾക്ക് ബലക്കുറവ്, വാത സംബന്ധമായ രോഗങ്ങൾക്കുള്ള വാതകോടാലി തൈലവും പോകർ ഉരുക്കു തൈലവും തലചുറ്റൽ, മണ്ട കുത്തൽ, തലവേദന, അലർജി, മുഖക്കുരു എന്നിവയ്ക്കും കടുത്ത ചുമയ്ക്കും ഉപയോഗിക്കാവുന്ന അലർജി ഓയിലും ശ്രീഭദ്രാ ചൂർണവും സ്വന്തമായി തയ്യാറാക്കിയാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ഓർഡർ അനുസരിച്ച് ലോകത്ത് ഏതുകോണിലും എത്തിക്കുന്നതിനുള്ള ആധുനിക സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ഔഷധത്തിന്റെ ഗുണമേന്മ പരിഗണിച്ച് കേരള സർക്കാർ അവർഡ് നൽകി സെൽവരാജ് മൂപ്പനെ ആദരിച്ചുണ്ട്.