govindamangalam

മലയിൻകീഴ് : ഗോവിന്ദമംഗലത്ത് വീടിന്റെ വാതിൽ പൊളിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവന്റെ സ്വർണാഭരണവും 2000 രൂപയും മോഷ്ടിച്ചു. തട്ടാംവിള വിജയകുമാരിയുടെ വി.വി നിവാസിലാണ് മോഷണം നടന്നത്. ഭർത്താവ് വിദ്യാധരൻ ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചശേഷം വിജയകുമാരി ഒറ്റയ്ക്കാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം ക്ഷേത്ര ദർശനത്തിന് ശേഷം ഇവർ ബന്ധുവീട്ടിലാണ് നിന്നത്. മക്കൾ കുടുംബസമേതം തിരുവനന്തപുരം നഗരത്തിലാണ് താമസം. വിധവാ പെൻഷനായി ലഭിച്ച രൂപയാണ് കവർന്നതെന്ന് വീട്ടമ്മ മൊഴി നൽകി. മാറനല്ലൂർ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രദേശത്തുള്ള സി.സി ടിവി കാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.