തിരുവനന്തപുരം: ആദ്യമലയാള സിനിമയായ 'വിഗതകുമാരനി'ലെ നായിക പി കെ റോസി യുടെ ജീവിത കഥ സിനിമയാകുന്നു. ശശി നടുക്കാവ് രചനയം സംവിധാനവും നിർമ്മിച്ച 'പി.കെ.റോസി' എന്ന ചിത്രം ഡി.ഗോപകുമാറാണ് നിർമ്മിച്ചത്. ചിത്രത്തിന്റെ ആദ്യ പ്രദർശനം ജനുവരി ഒന്നിന് കലാഭവൻ തീയേറ്ററിൽ രാവിലെ 11ന് നടക്കും. പ്രദർശനത്തിനു മുന്നോടിയായി നടക്കുന്ന ചടങ്ങ് മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. ജോർജ് ഓണക്കൂർ അദ്ധ്യക്ഷനായിരിക്കും.