മുടപുരം : അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ് എസ്.വി. അനിലാലിന്റെ അദ്ധ്യക്ഷതയിൽ മുട്ടപ്പലം കയർ വ്യവസായ സഹകരണ സംഘം ഹാളിൽ നടന്നു. വൈസ് പ്രസിഡന്റ് ആർ. വിജയൻ തമ്പി സ്വാഗതവും ഭരണസമിതി അംഗം എം. അലിയാരുകുഞ്ഞു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബാങ്ക് ഭരണ സമിതി അംഗങ്ങളായ എസ്. സത്യശീലൻ ആശാരി, വി. രാജൻ ഉണ്ണിത്താൻ, ജെ. സുദേവൻ, എം.കെ. കുമാരി, ആർ. ബസന്ത് എന്നിവർ സംസാരിച്ചു. ബാങ്ക് ഭരണ സമിതി ഡി. അർജുനൻ നന്ദി പറഞ്ഞു. വിവിധ ബൈല ഭേദഗതി നിർദ്ദേശങ്ങൾ പൊതുയോഗം അംഗീകരിച്ചു.