കാട്ടാക്കട:കുളത്തുമ്മൽ തോട് നീർത്തട പദ്ധതി ഗുണഭോക്തൃ സെമിനാർ ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.കാട്ടാക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശരത്ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.മണ്ണുസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അനിത,പദ്ധതി കൺവീനർ ലാസർ ജോസഫ് എന്നിവർ സംസാരിച്ചു.തുടർന്ന് നടന്ന പരിശീലന ക്ലാസ്സ് ഭൂവിനിയോഗ കമ്മീഷണർ എ.നിസാമുദ്ദീൻ നയിച്ചു.തുടർന്ന് ഗുണഭോക്താക്കളുടെ സംശയങ്ങൾക്ക് ഓവർസിയർ പ്രേംകുമാർ മറുപടി നൽകി.പരിപാടിയിൽ പ്രദേശത്തെ കർഷകർ, ജനപ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
caption കുളത്തുമ്മൽ തോട് നീർത്തട പദ്ധതി ഗുണഭോക്തൃ സെമിനാർ ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.കാട്ടാക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശരത്ചന്ദ്രൻ നായർ,മണ്ണുസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അനിത,പദ്ധതി കൺവീനർ ലാസർ ജോസഫ്,ഭൂവിനിയോഗ കമ്മീഷണർ എ.നിസാമുദ്ദീൻ എന്നിവർസമീപം