നെടുമങ്ങാട് :എൻ.എസ്.എസ് താലൂക്ക് യൂണിയനിലെ കരകുളം,വട്ടപ്പാറ,വെഞ്ഞാറമൂട്,മാണിക്കൽ,പാലോട് മേഖലകളിലെ കരയോഗം പ്രവർത്തകരുടെ സംയുക്തസമ്മേളനം കെ.സുധാകരൻ നായരുടെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗവുമായ അഡ്വ.വി.എ ബാബുരാജ് ഉദ്‌ഘാടനം ചെയ്തു.സി.വിശ്വംഭരൻ നായർ പ്രസംഗിച്ചു.വിവിധ സ്ക്വാളർഷിപ്പുകൾ,എന്റോവ്മെന്റുകൾ,മെരിറ്റ് അവാർഡുകൾ എന്നിവ വിതരണം ചെയ്തു.എസ്.എസ് ഷാജി സ്വാഗതവും യൂണിയൻ സെക്രട്ടറി എം.സുകുമാരൻനായർ നന്ദിയും പറഞ്ഞു.