കഴക്കൂട്ടം: കഴിഞ്ഞ 25 വർഷമായി നൂറുകണക്കിന് കാൻസർ രോഗികൾ തുടർ ചികിത്സ നടത്തുന്ന മംഗലപുരം കാൻസർ നിരീക്ഷണ കേന്ദ്രം 31 മുതൽ അടച്ചുപൂട്ടാനുള്ള അധികൃതരുടെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി ജനറൽ സെക്രട്ടറിയും, ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ. എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ 25 പൊതുപ്രവർത്തകർ 25 മണിക്കൂർ ഉപവാസ സമരം നടത്തും. ഇന്ന് രാവിലെ 9 ന് ആരംഭിക്കുന്ന ഉപവാസ സമരം മുൻ എം.പി എൻ.പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. 31 ന് രാവിലെ 10 ന് കെ.പി.സി.സി സെക്രട്ടറി വി.രതികുമാർ നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിക്കും. കെ.പി.സി.സിയുടെയും, ഡി.സി.സിയുടെയും മുതിർന്ന നേതാക്കൾ പങ്കെടുക്കും.