നെടുമങ്ങാട് : സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ബി.ആർ.സിയുടെ പരിധിയിലെ വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷി കുട്ടികൾക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ് - 'വർണശലഭങ്ങൾ' ടൗൺ എൽ.പി.എസിൽ നടന്നു.നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ ഉദ്‌ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ബി.പി.ഒ കെ.സനൽകുമാർ സ്വാഗതം പറഞ്ഞു.ടി.ആർ സുരേഷ്, എ.റഹിം,ടി.അർജുനൻ,ഹെഡ്മാസ്റ്റർ സുരേഷ്‌കുമാർ, ബി.ആർ.സി ട്രെയിനർ കെ.ജ്യോതിസ്മതി തുടങ്ങിയവർ പ്രസംഗിച്ചു.ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്,കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് അനില എന്നിവർ ക്യാമ്പ് സന്ദർശിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു.