കുഴിത്തുറ:കന്യാകുമാരി ജില്ലയിലെ പത്തുകാണിയിൽ കാട്ടുപന്നി ആക്രമിച്ച് വൃദ്ധയ്ക്ക് പരിക്ക്.പത്തുകാണി റോഡരികത്ത് രവീന്ദ്രന്റെ ഭാര്യ ശാന്തക്കാണ് (62)പരിക്കേറ്റത്.ഇന്നലെ രാവിലെ ആയിരുന്നു സംഭവം.ശാന്തയും മറ്റൊരു സ്ത്രീയും വീട്ടിൽ നിന്ന് ആറുകാണിയിലേക്ക് പോവുകയായിരുന്നു. അതിക്കരവച്ച് ഇവരെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ശാന്തയുടെ കൈയ്ക്ക് പരിക്കേറ്റു. ശാന്തയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.