knef1

തിരുവനന്തപുരം: മാദ്ധ്യമ ജീവനക്കാരുടെ അവകാശപ്പോരാട്ടങ്ങളിൽ സർക്കാർ ഒപ്പമുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേസരി സ്മാരക ഹാളിൽ കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെ.എൻ.ഇ.എഫ്) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ മാദ്ധ്യമമേഖല കടുത്തവെല്ലുവിളി നേരിടുകയാണെന്നും അതു മറികടക്കാൻ തൊഴിലാളികളുടെ ഐക്യം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എൻ.ഇ.എഫ് ജില്ലാ പ്രസിഡന്റ് എം. സുധീഷ് അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ, ലോക് താന്ത്രിക് ജനതാദൾ നേതാവ് ചാരുപാറ രവി, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ, എ.ഐ.എൻ.ഇ.എഫ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി. ബാലഗോപാൽ, കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, എൻ.ജെ.പി.യു ജില്ലാ സെക്രട്ടറി കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു. കെ.എൻ.ഇ.എഫ് ജില്ലാ സെക്രട്ടറി എസ്. ഉദയകുമാർ സ്വാഗതവും ട്രഷറർ ജി. പ്രവീൺ നന്ദിയും പറഞ്ഞു. ജില്ലാ സമ്മേളന സപ്ലിമെന്റ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചാരുപാറ രവിക്കു നൽകി പ്രകാശനം ചെയ്തു.
ഭാരവാഹികൾ: എം. സുധീഷ്​ (പ്രസിഡന്റ് - ദേശാഭിമാനി), എസ്. പ്രകാശ് -​ (കേരളകൗമുദി), കെ.എസ്. വിജയൻ- ദേശാഭിമാനി (വൈസ് പ്രസിഡന്റുമാർ), എസ്. ഉദയകുമാർ -​ കേരളകൗമുദി (സെക്രട്ടറി), വി.ജെ. രഞ്ജിത് -മാതൃഭുമി, രാജൻ പി. മണക്കാട്–​ ജനയുഗം (ജോയിന്റ് സെക്രട്ടറിമാർ), ജി. പ്രവീൺ–​ മാതൃഭൂമി (ട്രഷറർ). 18 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.