കല്ലറ :മിതൃമ്മല ഗവ.ബോയിസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ സപ്ത ദിന സഹവാസ ക്യാമ്പിന്റ സമാപന സമ്മേളനം തുമ്പോട് എസ്.എൻ.എൽ.പി സ്കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.എം.റാസി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഷാജികുമാർ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാരായ വത്സല,ബീന,പ്രിൻസിപ്പൽ എൻ.ശിവ പ്രസാദ്, ഹെഡ്മിസ്ട്രസ് അജിത, ബൈജു, ജലാലുദീൻ, മോഹനൻ,നാഗേന്ദ്രൻ,ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അനീഷ് പ്രവർത്തനം വിശദീകരിച്ചു.ക്യാമ്പിൽ ഗാന്ധിയൻ ദർശനങ്ങളെക്കുറിച്ചുള്ള ചർച്ച ക്ലാസുകൾ,സമദർശൻ - ലിംഗ സമത്വത്തെക്കുറിച്ചുള്ള ക്ലാസുകൾ,ജീവൻ രക്ഷാ - പ്രഥമ ശുശ്രുഷ ക്ലാസുകൾ,അക്ഷര സമൃദ്ധി എന്നിവ സംഘടിപ്പിച്ചു.