നെടുമങ്ങാട് : ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്കൗട്സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ട്രാഫിക് ബോധവത്‌കരണ പ്രവർത്തനങ്ങൾ നടന്നു. നെടുമങ്ങാട് പഴകുറ്റി -കൊല്ലങ്കാവ് റോഡിലാണ് നെടുമങ്ങാട് പൊലീസിന്റെ സഹായത്തോടെ ബോധവത്കരണ പരിപാടികൾ നടത്തിയത്. ഹെൽമറ്റ്,സീറ്റ് ബെൽറ്റ് എന്നിവ ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയായിരുന്നു പരിപാടിയുടെ ലക്‌ഷ്യം.നെടുമങ്ങാട് സി.ഐ രാജേഷ് കുമാർ,ഗൈഡ് ക്യാപ്റ്റൻ കലാറാണി,രാഖി എന്നിവർ നേതൃത്വം നൽകി.