vishnu

കാട്ടാക്കട:ബൈക്കപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു.പ്ലാവൂർ ആമച്ചൽ മേലേകൊല്ലംവിളാകം വീട്ടിൽ മോഹനൻ നായർ-ഉഷ ദമ്പതികളുടെ മകൻ എം.വിഷ്ണു (29) ആണ് മരിച്ചത്.ഇക്കഴിഞ്ഞ 24ന് രാത്രി 11.30ന്, സുഹൃത്തിന്റെ ബൈക്കിൽ പ്രെട്രോൾ തീർന്നതറിഞ്ഞ് അയാളെ തിരക്കിയിറങ്ങിയതാണ് വിഷ്ണു.അഞ്ചുതെങ്ങിൻമൂട് തീയേറ്ററിനുസമീപം ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു.സമയം കഴിഞ്ഞിട്ടും വിഷ്ണുവിനെ കാണാതായതോടെ ഫോണിൽ വിളിച്ചപ്പോൾ ലോറി ഡ്രൈവറാണ് ഫോണെടുത്ത് അപകട വിവരം സുഹൃത്തുക്കളെ അറിയിച്ചത് .തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ മരണം സംഭവിച്ചു.സഹോദരി:ലക്ഷ്മി.സഞ്ചയനം:ജനുവരി രണ്ടിന് രാവിലെ 8ന്.