padayathraku-sweekaranam

വർക്കല: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ചക്കുപളളം കുമിളി പദയാത്രയ്ക്ക് ഇടവ വലിയപളളിക്കു മുന്നിൽ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.അഡ്വ.വി.ജോയി എം.എൽ.എ, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അഡ്വ.നിയാസ് എ സലാം,സെക്രട്ടറി നാസറുദ്ദീൻ,അജി.എസ്.ആർ.എം,അഡ്വ. കെ.ആർ.അനിൽകുമാർ,പി.എം.ബഷീർ,അബ്ദുൽവാഹിദ് മൗലവി,മുണ്ടക്കയം ഹുസൈൻ മൗലവി,ഇടവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹർഷദ്സാബു,അംഗങ്ങളായ എസ്.അനിത,കാപ്പിൽരാജു തുടങ്ങിയവർ സംബന്ധിച്ചു.തീർത്ഥാടന പദയാത്രകൾക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബോർഡുകളും സ്ഥാപിച്ചിരുന്നു.